പ്രവാസികളിൽ ഈ തൊഴിലുകളിൽ പ്രാവീണ്യം ഉള്ളവർക്ക് ആശ്വസിക്കാം; AI വരവ് ഈ തൊഴിലുകളെ ബാധിക്കില്ല, സഊദി വിദഗ്ധന്റെ വിശദീകരണം

0
151
  • ചില മേഖലകൾ പൂർണ്ണമായും AI കയ്യടക്കും

റിയാദ്: ചില തൊഴിലുകളിൽ AI സ്വാദേഹശ്ശനം ബാധിക്കില്ലെന്ന് വെളിപ്പടുത്തി സഊദി വിദഗ്ധൻ. ഐബിഎം സഊദി അറേബ്യയുടെ ജനറൽ മാനേജർ ഫഹദ് അൽ-അൻസിയാണ് കൃത്രിമബുദ്ധി സാങ്കേതികവിദ്യകളുടെ വികസനത്തിൽ തോഡിൽ മേഖലയിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ വിശകലന ചെയ്തത്. ഒട്ടുമിക്ക തൊഴിൽ മേഖലകളും AI വളർച്ചയിൽ പ്രശ്നങ്ങൾ നേരിടുമെങ്കിലും ചില തൊഴിലുകളിൽ ഇത് സാരമായി ബാഹിക്കില്ല എന്നാണു ഇദേഹത്തിന്റെ വെളിപ്പെട്ടുത്ത. മരപ്പണി, കൊല്ലപ്പണി എന്നിവയാണ് ഭീഷണി നേരിടാത്ത തൊഴിൽ മേഖലകൾ.

മരപ്പണി, കൊല്ലപ്പണി തുടങ്ങിയ പ്രത്യേക മാനസീഹിക കഴിവുകൾ ആവശ്യമുള്ള തൊഴിലുകൾ സുരക്ഷിതമാണെന്നും AI വളർച്ച മേഖലയെ ബാധിക്കില്ലെന്നും സൂചിപ്പിക്കുന്നു. പതിവ് ജോലികൾ കുറയ്ക്കുന്നതിലൂടെയും കൂടുതൽ ഉയർന്ന നിലവാരമുള്ള ജോലികൾക്കായി ജീവനക്കാരെ സ്വതന്ത്രരാക്കുന്നതിലൂടെയും കൃത്രിമബുദ്ധി മനുഷ്യരെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും വളർച്ചയും സ്ഥിരതയും കൈവരിക്കാനും സഹായിക്കുമെന്ന് അൽ-അൻസി അഖ്ബർ24 ന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

അതേസമയം, കോൾ സെന്ററുകളിലും ഉപഭോക്തൃ സേവനങ്ങളിലും ഏറ്റവും കൂടുതൽ AI കടന്നു കയറ്റം ബാഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മേഖലകളിൽ കൃത്രിമബുദ്ധിക്ക് ഏകദേശം 70% കോളുകളും സ്വയമേവ കൈകാര്യം ചെയ്യാൻ കഴിയും, ഇത് കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജീവനക്കാരെ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്നു. അതേസമയം ആവശ്യമുള്ളപ്പോൾ ജീവനക്കാരന് ഇടപെട ആവശ്യമായി വരുമെന്നും അദ്ദേഹം പറയുന്നു.

തൊഴിൽ വിപണിയിലെ വ്യത്യാസം കൃത്രിമബുദ്ധി സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ജീവനക്കാരന്റെ ധാരണയുമായും അവ കൈകാര്യം ചെയ്യാൻ കഴിയുന്ന വേഗതയുമായും ബന്ധിപ്പിക്കപ്പെടുമെന്ന് അൽ-അൻസി കൂട്ടിച്ചേർത്തു; ഇത് ഈ സാങ്കേതികവിദ്യകളുമായി പരിചയമുള്ള ജീവനക്കാരനെ, അവയുമായി പരിചയമില്ലാത്തവരേക്കാൾ ജോലിക്ക് കൂടുതൽ ആകർഷകമാക്കുന്നു.