ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ മഴക്ക് സാധ്യത

0
108

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പില്ല.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദം വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശനിയാഴ്ച ഉച്ചയോടെ വടക്കന്‍ ശ്രീലങ്കക്കു മുകളില്‍ ട്രിങ്കോമാലിക്കും ജാഫ്‌നക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, തെക്കന്‍ കേരളത്തിനു സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായാണ് മഴയ്ക്ക് സാധ്യത.