സ്‌കൂളുകളിൽ ഇനി ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ല; നിർദേശങ്ങൾ നൽകാൻ അവസരം: സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും

0
142

കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള സുപ്രധാന പരിഷ്കാരങ്ങൾ വരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ സ്കൂൾ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികൾ. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനായി പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനും ആഴ്ചയിൽ ചില ദിവസങ്ങൾ ‘ബാഗ് രഹിത ദിനങ്ങളായി’ മാറ്റാനും ആലോചനയുണ്ട്.