തൃശ്ശൂര്‍: ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി സ്കൂട്ടര്‍ യാത്രികയ്ക്ക്ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി ആഫിദ(28) ആണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡില്‍ ഇന്നലെ രാത്രിയായിരുന്നുഅപകടം സംഭവിച്ചത്. ആഫിദ ഓടിച്ചിരുന്ന സ്കൂട്ടര്‍ മറ്റൊരു ബൈക്കില്‍ ഇടിച്ചാണ്അപകടം ഉണ്ടായത്. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആഫിദ റോഡില്‍ തെറിച്ചു വീ ണു. ഈ സമയത്ത്ഇതുവഴി വന്ന ബസ്ആഫിദയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവ സ്ഥലത്ത് വെച്ച് തന്നെആഫിദ മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറി. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു . പൊലിസും ഫയര്‍ഫോഴ്സുംസ്ഥലത്തെത്തി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ്നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
