കുമ്പളങ്ങി: കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി. ഫോർട്ട്കൊച്ചി അമരാവതി കുലയാത്ത് തോമസ് ജോസിയുടെ മകനായ സ്റ്റീവോ തോമസി (22) ന്റെ ജഡമാണ് കുമ്പളങ്ങി പഴയ പോസ്റ്റോഫീസിന് കിഴക്കുഭാഗത്തുള്ള കായലിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്നും ഇറങ്ങി പോയെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
കായലിൽ ഒഴുകിനടന്നിരുന്ന മൃതദേഹം മുൻ പഞ്ചായത്തംഗം ആന്റണി പെരുംമ്പിള്ളിയും കുഞ്ഞുമോൻ കരിപ്പോട്ടും ചേർന്ന് പൊക്കിയെടുത്ത് കരയ്‌ക്കെത്തിക്കുകയായിരുന്നു. സ്റ്റീവോയുടെ അമ്മ: സിബിൾ. സഹോദരൻ: സ്റ്റീവൻ.
