അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ല; പുനർജനി കേസിൽ വി.ഡി. സതീശന് എതിരെ തെളിവില്ലെന്ന് വിജിലൻസ്

0
168

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരെ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പുനർജനി പദ്ധതിയുടെ പേരിൽ ഫണ്ട് പിരിവ് നടത്തിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. പദ്ധതിയെ സംബന്ധിക്കുന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

എന്നാൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശയിൽ കേസ് നിയമപരമായി നിലനിൽക്കില്ല, എന്തു വന്നാലും രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. ഒരു വ‌ർഷം മുൻപ് നടത്തിയ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ നീക്കമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്. എഫ്‌സിആര്‍എ നിയമം ലംഘിച്ചു എന്നാണ് ആക്ഷേപം. വിഷയത്തില്‍ പ്രതികരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചു നോക്കട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
.