റിയാദ്: മലപ്പുറം നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57)ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിലേ ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. പത്ത് വർഷത്തിലധികമായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു.
പരേതരായ അസൈനാരിന്റെയും,ഇത്താചുമ്മയുടെയും മകളായ റംലത്ത് അവിവിവാഹിതയാണ്. ഹഫ്സത്ത്,സക്കീന,ഫാത്തിമ,മറിയുമ്മ എന്നിവർ സഹോദരിമാരാണ്
സ്പോൺസർ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ കെഎംസിസി വെൽഫെയർ വിങ് വളണ്ടിയർമാർ രംഗത്തുണ്ട് .
