മലപ്പുറം സ്വദേശി അൽജൗഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
108

റിയാദ്: മലപ്പുറം താനൂർ സ്വദേശി തോട്ടുപുരക്കൽ മുഹമ്മദ് ജാഫർ(65) അൽജൗഫിലെ സകാകയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.ശാരീരിക അസ്വസ്ഥകളെ തുടർന്ന് അൽജൗഫിലെ ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണ പെട്ടത്

പിതാവ്: മുഹമ്മദ് (പരേതൻ)
മാതാവ്: ആയിഷകുട്ടി (പരേത)
ഭാര്യ :ഉമ്മുഹാനത്ത്
മക്കൾ :ഹിസാന തസ്നിം,ഹംന,മറിയ,ജുമാന,മുഹമ്മദ്,അൽ അമീൻ

മയ്യിത്ത് സകാക്കയിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി അൽജൗഫ് കെഎംസിസി ട്രഷററും വെൽഫെയർ വിങ് വളണ്ടിയറുമായ സൈദാലി വികെ പടി,റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർകാട് എന്നിവരുടെ നേതൃത്വത്തിൽ
അൽ ജൗഫ് കെഎംസിസി സെക്രട്ടറി നൗഷാദ്,പ്രസിഡൻ്റ് സാകിർ ഫാറൂഖ് ബദരി,ജാഫർ വീമ്പൂർ,എന്നിവർ രംഗത്തുണ്ട് .