മക്ക ഹറം പള്ളിയിലെ മുകളിലത്തെ നിലകളിൽ നിന്ന് തീർത്ഥാടകൻ താഴേക്ക് ചാടിയ നിമിഷം; പുതിയ ആംഗിൾ വീഡിയോ പുറത്ത്

0
112
  • ഇതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ റയാൻ അൽ അസിരി വീഴ്ച നടന്ന സ്ഥലത്തേക്ക് കുതിച്ചെത്തിയത്

മക്ക: മക്കയിലെ ഗ്രാൻഡ് മോസ്കിന്റെ മുകളിലത്തെ നിലകളിൽ നിന്ന് തീർത്ഥാടകൻ താഴേക്ക് ചാടിയ നിമിഷം രേഖപെപ്ഡ്യൂട്ടിയാ പുതിയ വീഡിയോ ക്ലിപ്പ് പുറത്ത്. സുരക്ഷാ ഉദ്യോഗസ്ഥൻ റയാൻ ബിൻ സയീദ് അൽ അസിരി അയാളെ രക്ഷപ്പെടുത്തി നിലത്ത് വീഴുന്നത് തടയാൻ കഴിഞ്ഞ നിമിഷം രേഖപ്പടുത്തിതിയ പുതിയ ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തീർത്ഥാടകർക്കിടയിൽ പരിഭ്രാന്തിയും ഉത്കണ്ഠയും നിറഞ്ഞ സമയമായിരുന്നു ഇത്. ഹറാം പള്ളിയുടെ ഒരു ജനൽ വരമ്പിന്റെ മുകളിൽ തീർത്ഥാടകൻ നിൽക്കുന്നതും പിന്നീട് സ്വയം ചാടുന്നതും വീഡിയോയിൽ കാണാം.

സുരക്ഷാ ഉദ്യോഗസ്ഥൻ ഇടപെട്ടു

ഇതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ റയാൻ അൽ അസിരി വീഴ്ച നടന്ന സ്ഥലത്തേക്ക് കുതിച്ചെത്തിയത്. ഒരു വീരോചിത പ്രവൃത്തി ഏറ്റെടുത്ത്, ജീവൻ പണയപ്പെടുത്തിയായിരുന്നു രക്ഷാ പ്രവർത്തനം. മുകളിൽ നിന്ന് താഴേക്ക് ചാടിയ തീർത്ഥാടകൻ നിലത്ത് വീഴുന്നതിനുമുമ്പ് അദ്ദേഹത്തെ കൈയിൽ ഒതുക്കുകയും ഇത് തീർത്ഥാടകന്റെ ജീവൻ രക്ഷപ്പെടാനും സഹായിച്ചു.

രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു, അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തന്റെ കടമ നിർവഹിക്കുന്നതിൽ അദ്ദേഹം കാണിച്ച ധൈര്യത്തിനും സമർപ്പണത്തിനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു.