കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
116

കാസർകോട്: ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെ മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നെന്നാണു വിവരം. രാവിലെ 10.15 നാണ് സംഭവം. കാസർകോട് ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു.