ദമ്മാം: സഊദി അറേബ്യയിലെ പ്രമുഖ ബിസിനസ് കൺസൾട്ടിങ് കമ്പനിയായ ബിസ്സപ്പ് അറേബ്യ ഈസ്റ്റേർൺ റീജിയണിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദമ്മാം അൽ ഖോബാറിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു.
വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ കമ്പനി ആരംഭിക്കുവാനും, പി ആർ ഓ സേവനങ്ങൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് സേവനങ്ങൾ തുടങ്ങി കോർപ്പറേറ്റ് സംബന്ധമായ വിവിധ സേവനങ്ങളും അരാംകൊ, സാബിക്, നിയൊം പോലുള്ള വൻകിട കമ്പനികളുടെ വെന്റർ രജിസ്ട്രേഷനുൾപ്പടെയുള്ള സേവനങ്ങളും ബിസ്സപ്പ് നൽകി വരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി പ്രവാസികൾക്കിടയിലും വിദേശ കമ്പനികൾക്കിടയിലും സേവനം നടത്തിവരുന്ന ബിസ്സപ്പ് അറേബ്യയുടെ ഖോബാർ ബ്രാഞ്ച് ഉദ്ഘാടനം കസ്റ്റമെഴ്സിന്റെ സംഗമ വേദി കൂടിയായി മാറി. കിംഗ് ഫഹദ് റോഡിൽ ഖോബാർ മാളിൽ മൂന്നാം നിലയിലാണ് പുതുതായി ആരംഭിച്ച ഓഫീസ്.
ചെയർമാൻ അബ്ദുൽ അസീസ് അസീരി, സി ഇ ഓ മുഹമ്മദ് സുഹൈൽ, റീജിയണൽ മാനേജർ ശാഹിദ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
