അബുദാബി: ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കാൻ ആദായവിൽപനയുമായി ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകൾ. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും സാന്താക്ലോസിന്റെ വസ്ത്രങ്ങളും ക്രിസ്മസ് ട്രീയും ഉൾപ്പെടെ ആഘോഷത്തിന് ആവശ്യമായ ഉൽപന്നങ്ങൾ പ്രത്യേകം അലങ്കരിച്ച് തയാറാക്കിയാണ് ജനങ്ങളെ ആകർഷിക്കുന്നത്.
പ്ലം കേക്ക്, ചെറി, ക്രീം തുടങ്ങി വിവിധ രുചികളിലുള്ള കേക്കുകൾ, ചീസ്,ബ്രെഡ് ഉൽപന്നങ്ങൾ, ക്രിസ്മസ് സ്പെഷൽ മീൽസ്,ടർക്കി, താറാവ് വിഭവങ്ങൾ തുടങ്ങി ക്രിസ്മസ് വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകളുടെയും അലങ്കാര വിളക്കുകളുടെയും മനംകവരുന്ന ശേഖരവുമുണ്ട്. ഫാഷൻ കലക്ഷനുകൾക്കും ഇലക്ണിക്സ് ഹോം അപ്ലെയൻസുകൾക്കും വിലക്കുറവുണ്ട്.
ഓൺലൈൻ പർച്ചേസുകൾക്കും ഇളവ് ലഭിക്കും. ആഘോഷത്തോടനുബന്ധിച്ച് മുസഫ ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
…
