സഊദി ദ്വീപിൽ ‘നുജുമ’ റിസോര്‍ട്ടില്‍ വില്ലകള്‍ സ്വന്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം; രണ്ട് ആഡംബര വില്ലകൾ,വില 30 മില്യൺ ഡോളർ

0
124

കോടീശ്വരനായ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ജോർജിന റോഡ്രിഗസും ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള സഊദി ദ്വീപിൽ രണ്ട് ആഡംബര വില്ലകൾ വാങ്ങുന്ന വാർത്തകൾ ആയിരുന്നു കഴിഞ്ഞ ദിവസം ബ്രിട്ടീഷ്, അമേരിക്കൻ പത്രങ്ങളിൽ 

ഇന്റർനാഷണൽ ഡസ്ക്: കോടികൾ ചിലവാക്കി സഊദി ദ്വീപിൽ രണ്ട് വില്ലകൾ വാങ്ങി ക്രിസ്ത്യാനോ റൊണാൾഡോ. 30 മില്യൺ ഡോളർ ചിലവഴിച്ചാണ് രണ്ട് ആഡംബര വിലകൾ ഇദ്ദേഹം സ്വന്തമാക്കുന്നത്. സഊദി അറേബ്യൻ മെയിൻ ലാന്റിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയുള്ള നുജുംഹ ദ്വീപിലെ റിറ്റ്സ്-കാൾട്ടൺ റെസിഡൻഷ്യൽ റിസോർട്ടിൽ രണ്ട് വില്ലകളാണ് റൊണാൾഡോ വാങ്ങിയതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഒരു വില്ലയിൽ മൂന്ന് കിടപ്പുമുറികളുണ്ടെന്നും മറ്റൊന്നിൽ രണ്ട് വില്ലകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സഊദിയിൽ നിന്ന് ബോട്ടിലോ സീപ്ലെയിനിലോ മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാകൂ.

സ്വകാര്യതയ്ക്ക് ഇളക്കം തട്ടാത്ത, ആകർഷകവും ശാന്തവുമായ ഈ റിസോർട്ടിൽ വില്ലകൾ ആദ്യം വാങ്ങുന്നവരിൽ റൊണാൾഡോയും ഭാര്യ റോഡ്രിഗസും ഉൾപ്പെടുന്നുവെന്ന് ഡെയ്‌ലി മെയിൽ കൂട്ടിച്ചേർത്തു. ഈ സ്ഥലത്ത് കൂടുതൽ പ്രോപ്പർട്ടികൾ വാങ്ങുന്നത് പരിഗണിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഒരു വില്ലയ്ക്ക് 15.5 ദശലക്ഷം റിയാലിൽ നിന്നാണ് വില ആരംഭിക്കുന്നതെന്ന് പത്രം വിശദീകരിച്ചു. സഊദി അറേബ്യയിലെ ദ്വീപിൽ 19 സ്വകാര്യ വില്ലകൾ മാത്രമേ ഉള്ളൂ, എല്ലാം ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും റെഡ് സീ ഇന്റര്‍നാഷണലിന് കീഴിലുള്ള ‘നുജുമ’ റിസോര്‍ട്ടിലാണ് ആഡംഭര വസതികള്‍ സ്വന്തമാക്കിയിരിക്കുന്നത്. കരയില്‍ നിന്നും ഏകദേശം 26 കിലോമീറ്റര്‍ അകലെ സ്വകാര്യ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന ‘റെഡ് സീ റെസിഡന്‍സസി’ന്റെ ഭാഗമാണ് ഈ വീടുകള്‍. ബോട്ടിലോ സീപ്ലെയിനിലോ മാത്രമേ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. സ്വകാര്യതയ്ക്കും പ്രകൃതിയോട് ചേര്‍ന്നുള്ള ജീവിതത്തിനും മുന്‍ഗണന നല്‍കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത 19 സ്വതന്ത്ര ആഡംബര വില്ലകളാണ് നുജുമയിലുള്ളത്.

കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സ്വകാര്യ ഇടമായ ഈ വിനോദസഞ്ചാര കേന്ദ്രവുമായി തങ്ങള്‍ പെട്ടെന്ന് തന്നെ മാനസികമായി അടുത്തുവെന്ന് റൊണാള്‍ഡോ പറഞ്ഞു. ‘റെഡ് സീ എന്ന ലക്ഷ്യസ്ഥാനം എല്ലാ അര്‍ത്ഥത്തിലും അസാധാരണമാണ്. ഞങ്ങളുടെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ജോര്‍ജിനയ്ക്കും എനിക്കും ഈ ദ്വീപിനോടും അതിന്റെ അതിമനോഹരമായ പ്രകൃതിഭംഗിയോടും ആഴത്തിലുള്ള ബന്ധം തോന്നി. സമാധാനവും ശാന്തതയും കണ്ടെത്താന്‍ കഴിയുന്ന ഒരിടമാണിത്,’ അദ്ദേഹം വ്യക്തമാക്കി. നുജുമയില്‍ സ്വന്തമായി വീടുള്ളതിലൂടെ തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ പൂര്‍ണ്ണമായ സ്വകാര്യതയോടെയും സൗകര്യത്തോടെയും സമയം ചെലവഴിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡോയും റോഡ്രിഗസും രണ്ട് വില്ലകളാണ് ഇവിടെ വാങ്ങിയത് – കുടുംബാംഗങ്ങള്‍ക്ക് താമസിക്കാനായി മൂന്ന് കിടപ്പുമുറികളുള്ള ഒരു വീടും, കൂടാതെ രണ്ട് കിടപ്പുമുറികളുള്ള മറ്റൊരു വില്ലയും. ഈ റിസോര്‍ട്ടിലെ ആദ്യകാല ഉടമകളില്‍ ഒരാളാണ് ഇവര്‍. 2023-ല്‍ ആദ്യത്തെ റിസോര്‍ട്ടുകള്‍ തുറന്നതുമുതല്‍ ഇവര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. കൂടാതെ ഈ പ്രോജക്റ്റിന് കീഴിലുള്ള കൂടുതല്‍ നിക്ഷേപ അവസരങ്ങളെക്കുറിച്ചും അവര്‍ ആലോചിക്കുന്നുണ്ട്.

റൊണാള്‍ഡോയുടെ ഈ തീരുമാനം ചെങ്കടല്‍ തീരത്തെ ഈ കേന്ദ്രത്തിന്റെ സവിശേഷമായ സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ സി.ഇ.ഒ ജോണ്‍ പാഗാനോ പറഞ്ഞു. ആഡംബരം, പ്രകൃതി, സ്വകാര്യത, സാഹസികത എന്നിവയുടെ സമന്വയമായ റെഡ് സീ റെസിഡന്‍സസ് കമ്മ്യൂണിറ്റിയിലേക്ക് ക്രിസ്റ്റ്യാനോയെയും ജോര്‍ജിനയെയും അദ്ദേഹം സ്വാഗതം ചെയ്തു.

2040-ഓടെ പരിസ്ഥിതിയില്‍ 30 ശതമാനം ഗുണപരമായ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പവിഴപ്പുറ്റുകള്‍, കണ്ടല്‍ക്കാടുകള്‍, കടല്‍ പുല്ലുകള്‍ എന്നിവയുടെ സംരക്ഷണത്തിന് ഇവിടെ വലിയ മുന്‍ഗണന നല്‍കുന്നു. റെഡ് സീ, അമാല എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും അവിടുത്തെ താമസസൗകര്യങ്ങളും പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

അതിവേഗം വളരുന്ന ആഗോള ടൂറിസം കേന്ദ്രം എന്ന നിലവില്‍ റെഡ് സീ ഡെസ്റ്റിനേഷനില്‍ ഒമ്പത് ആഡംബര ഹോട്ടലുകള്‍ അതിഥികളെ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ പ്രധാന കേന്ദ്രമായ ‘ഷുറ ഐലന്‍ഡില്‍’ വരാനിരിക്കുന്ന 11 റിസോര്‍ട്ടുകളില്‍ ആദ്യത്തേത് ഉടന്‍ തുറക്കും. ഒപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗോള്‍ഫ് കോഴ്സ്, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ എന്നിവയും സജ്ജമാകും.

റിയാദ്, ജിദ്ദ, ദുബായ്, ദോഹ, മിലാന്‍ എന്നിവിടങ്ങളില്‍ നിന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് വിമാന സര്‍വീസുകളുണ്ട്. ലോക ജനസംഖ്യയുടെ 85 ശതമാനം ആളുകള്‍ക്കും എട്ട് മണിക്കൂര്‍ യാത്ര കൊണ്ട് ഇവിടെ എത്തിച്ചേരാനാകും. സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായ ഈ വികസനപ്രവര്‍ത്തനം, പരിസ്ഥിതി സൗഹൃദപരമായ ആഡംബര ജീവിതം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള നിക്ഷേപകരെയും പ്രമുഖരെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

“ജോർജിനയോടൊപ്പം ഈ ദ്വീപ് സന്ദർശിച്ച നിമിഷം മുതൽ, അതുമായും അതിന്റെ പ്രകൃതി സൗന്ദര്യവുമായും എനിക്ക് ശക്തമായ ഒരു ബന്ധം തോന്നി. ഞങ്ങൾക്ക് സമാധാനവും സുരക്ഷിതത്വവും തോന്നുന്ന ഒരു സ്ഥലമാണിത്. ഇപ്പോൾ ഞങ്ങൾക്ക് ഇവിടെ ഒരു വീടുണ്ട്, കുടുംബത്തോടൊപ്പം അവിടെ സമയം ആസ്വദിക്കാം.” റൊണാൾഡോ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. റൊണാൾഡോയ്ക്കും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനും രണ്ട് പെൺമക്കളുണ്ട്. ഏഴു വയസുകാരിയായ അലാനയും രണ്ട് വയസുകാരി ബെല്ലയുമാണ് പെൺമക്കൾ. നിലവിൽ 1.04 ബില്യൺ ഡോളർ ആസ്തിയാണ് റൊണാൾഡോയുടെ സാമ്പത്തിക സ്ഥിതിയെന്നാണ് കണക്കുകൾ.