- എല്ലാ യാത്രക്കാർക്കും വാർഷിക പാസുകൾ ലഭ്യമാണ്
റിയാദ് പബ്ലിക് ട്രാൻസ്പോർട്ട്, റിയാദ് മെട്രോയുടെയും വിദ്യാർത്ഥികൾക്കുള്ള സെമസ്റ്റർ ടിക്കറ്റുകളുടെയും വാർഷിക ടിക്കറ്റ് വിലകൾ പ്രഖ്യാപിച്ചു പുതിയ പ്രഖ്യാപന നിരക്കുകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. തലസ്ഥാനത്ത് ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനും യാത്രക്കാരുടെ ചലനം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. ടിക്കറ്റുകൾ സുരക്ഷിതമാക്കാനും ആവശ്യമുള്ളപ്പോൾ വീണ്ടെടുക്കാനും രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴി ടിക്കറ്റുകൾ വാങ്ങണമെന്നും അധികൃതർ ഉണർത്തി.
ഡിജിറ്റൽ, പ്ലാസ്റ്റിക് ഫോർമാറ്റുകളിൽ എല്ലാ യാത്രക്കാർക്കും വാർഷിക ടിക്കറ്റുകൾ ലബ്ബയുമാണ്. 1260 റിയാലിന്റെ മൂല്യമുള്ള റെഗുലർ വിഭാഗവും 3150 റിയാലിന്റെ മൂല്യമുള്ള ഫസ്റ്റ് ക്ലാസും ഉൾക്കൊള്ളുന്നതാണ് ടിക്കറ്റ് നിറക്കുക.
സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ ഡിജിറ്റൽ, പ്ലാസ്റ്റിക് ഫോർമാറ്റുകളിൽ ലഭ്യമായ സെമസ്റ്റർ ടിക്കറ്റുകൾ റെഗുലർ വിഭാഗത്തിൽ മാത്രമേ ലഭ്യമാകൂ എന്നും 260 റിയാലിന്റെ വിലയിൽ ലഭിക്കുന്ന ടിക്കറ്റ് ആക്ടിവേഷൻ തീയതി മുതൽ നാല് മാസത്തേക്ക് ഒരു സെമസ്റ്റർ മുഴുവൻ ഉൾക്കൊള്ളുന്ന തരത്തിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു. എളുപ്പവും വഴക്കമുള്ളതുമായ ഗതാഗത ഓപ്ഷനുകൾ നൽകുന്നതിനാണ് ഈ നടപടിയെന്ന് പൊതുഗതാഗതം സ്ഥിരീകരിച്ചു, സൗകര്യപ്രദമായ ഗതാഗത പരിഹാരങ്ങൾ വഴി യാത്രക്കാർക്ക് അവരുടെ ദൈനംദിന ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ആഹ്വാനം ചെയ്തു.
