പോക്സോ കേസ്: യുവാവിന് 35 വർഷം കഠിനതടവും പിഴയും

0
114

നെടുമങ്ങാട് : പതിനേഴുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 35 വർഷം കഠിന തടവ്. നെല്ലനാട് കുറ്ററ അസ്‌ലം മൻസിലിൽ മുഹമ്മദ് അസ്ലമിനാണ്‌ (22) തടവും. 1,70,000 രൂപ പിഴയും. നെടുമങ്ങാട് അതിവേഗ പോക്സോ കോടതി ജഡ്ജ് സുധീഷ്കുമാർ ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.

അല്ലാത്തപക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം. നാലുവർഷം മുമ്പാണ് സംഭവം. കൊല്ലുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പലവട്ടം ഇതാവർത്തിച്ചപ്പോൾ പെൺകുട്ടി മാതാവിനോട് കാര്യങ്ങൾ വെളിപ്പെടുത്തി. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സരിത ഷൗക്കത്തലി ഹാജരായി.