ബെംഗളൂരു–കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

0
123

മൈസൂരു: ബെംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. മൈസൂരുവിന് സമീപം നഞ്ചന്‍ഗുഡില്‍ വച്ചാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം.

40ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. പുക ഉയരുന്നത് പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു.