മുതലാളി ഇങ്ങനെ ആയാൽ പൊളിക്കും, ജീവിതം തന്നെ വഴിമാറും; കമ്പനി ജീവനക്കാർക്ക് ഉടമ നൽകിയത് 20 മില്യൺ ഡോളറിലധികം ബോണസ്, മൂല്യം ഉയർന്നതോടെ സ്വന്തമായി ഒരു ആഡംബര ജെറ്റ് വിമാനവും കൈവശമാക്കി

0
39

ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ ഉന്നതിയിൽ എത്തിക്കുന്ന ആത്മാർത്ഥതയുള്ള തൊഴിലാളികളുടെ കഥ പലപ്പോഴും കേട്ടിട്ടുണ്ട്. സമാനമായി തൊഴിലാളികളെ വേണ്ട വിധത്തിൽ പരിഗണിക്കുന്ന തൊഴിൽ ഉടമകളെയും കുറിച്ച് കേട്ടിട്ടുണ്ട്. അത്തരമൊരു വ്യത്യസ്ത മുതലാളിയെ കുറിച്ചാണ് ഈ വാർത്ത.

തൊഴിലാളികൾ ജീവിതത്തിൽ ഒരിക്കലും സ്വപ്നം പോലും കാണാൻ കഴിയാത്ത വിധത്തിലുള്ള സമ്മാനമാണ് കമ്പനി ഉടമ നൽകിയത്. നൈജീരിയൻ കോടീശ്വരനാണ് തന്റെ കീഴിലുള്ള തൊഴിലാളികൾക്ക് സ്വപ്ന തുല്യ സമ്മാനങ്ങൾ നൽകിയത്. നൈജീരിയൻ BUA ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അബ്ദുൽ സമദ് റാബിയു ആണ് ഈ വേറിട്ട സമ്മാനം നൽകിയത്. കമ്പനിയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് 20 മില്യൺ ഡോളറിലധികം തുകയാണ് അദ്ദേഹം ബോണസ് ആയി വിതരണം ചെയ്തത്.

2025 ന്റെ തുടക്കത്തോടെ, നൈജീരിയൻ BUA ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അബ്ദുൽ സമദ് റാബിയുടെ ആസ്തി 5.1 ബില്യൺ ഡോളറിലെത്തിയിരുന്നു. ഒരു വർഷം ആകുന്നതിനു മുന്നേ ഡിസംബറോടെ അത് പെട്ടെന്ന് 8.5 ബില്യൺ ഡോളറായി ഉയർന്നു. ഇതിന്റെയെല്ലാം സന്തോഷം പ്രകടിപ്പിച്ചാണ് ഇത്രയും ഭീമമായ തുക ബോണസ് നൽകാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകുക.

അടുത്തിടെ, റാബിയു 95 മില്യൺ ഡോളറിന് ഒരു ബോംബാർഡിയർ ഗ്ലോബൽ 8000 വാങ്ങിയിരുന്നു. ഇഷ്ടാനുസൃതമായി രൂപകൽപ്പന ചെയ്ത ഇന്റീരിയർ ഉള്ള ഈ അൾട്രാ-ലോംഗ്-റേഞ്ച് ജെറ്റ് സ്വന്തമാക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായി ഇദ്ദേഹം മാറുകയും ചെയ്തു.