പാലക്കാട് നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോ ?

0
56

പാലക്കാട്: നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോ എന്ന നിർണായക ചോദ്യം പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

ബിജെപിയെ മാറ്റി നിർത്താൻ സഹായകരമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് പ്രാദേശിക നേതൃത്വം ചർച്ചകൾക്കുള്ള സാധ്യതയാണ് തുറന്നുവച്ചത്. എന്നാൽ സംസ്ഥാന നേതൃത്വവുമായുള്ള വിശദമായ കൂടിയാലോചനക്ക് ശേഷം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഐഎമ്മിൻ്റെ തീരുമാനം.