തൃശൂർ: തൃശൂർ പറപ്പൂക്കരയിൽ സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. പറപ്പൂക്കര സ്വദേശി അഖിൽ ആണ് മരിച്ചത്. അയൽവാസിയും പ്രതിയുമായ രോഹിത്ത് സംഭവത്തിന് ശേഷം ഒളിവിൽ പോയി. അഖിലിൻറെ വീടിന് മുൻപിലെ റോഡിലായിരുന്നു സംഭവം.
രോഹിത്തിൻറെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതും കളിയാക്കിയതുമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്ത രോഹിത് അഖിലുമായി തർക്കിക്കുകയും കൈയ്യാങ്കളിയിലേക്ക് എത്തി കുത്തുകയുമായിരുന്നു. ഒളിവിൽ പോയ ഉടൻ രോഹിത്തിനെ കൂടുമെന്ന് പൊലീസ് അറിയിച്ചു.
