അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ, പരുക്ക്

0
2

തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരൻ അടക്കം അഞ്ചു പേർക്ക് കടിയേറ്റു. ചൊവ്വ പകൽ 12 മണിയോടെ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന തൊഴിയൂർ രാപറമ്പിൽ പടിക്കളത്തിൽ റംഷാദ് മകൻ നിഷാൻ(ഒന്നര) ന് ആണ് കടിയേറ്റത്.

മുഖത്ത് പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള മറ്റൊരു കുട്ടിക്കും കടിയേറ്റിട്ടുണ്ട്. നായരങ്ങാടി അണ്ടിക്കേട്ട് കടവ് സ്വദേശി ജിതേഷിൻ്റെ മകൾ അഞ്ജലി (3), കർണ്ണാക്കിൽ സ്വദേശി കായിൽ മുസ്തഫ മകൾ കിസ്മത്ത് (10), കല്ലൂർ സ്വദേശി എൽസി (69) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.