ജിദ്ദ: കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവാസ ഹൗസ് കാമ്പയിനും കോള്‍ കാമ്പയിനും നടത്താന്‍ ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇത് വിജയിപ്പിക്കാന്‍ മണ്ഡലം – പഞ്ചായത്ത് കമ്മറ്റികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കും. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇൻതിഖാബ് – 2025 ജിദ്ദ കണ്ട മികച്ച പരിപാടി യായിരുന്നു എന്ന് യോഗം വിലയിരുത്തി.
ശറഫിയ്യ ഹോട്ടലിൽ വെച്ച് നടന്ന യോഗത്തില്‍ ജില്ല കെ എം സി സി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് സി. കെ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡൽഹി കെ എം സി സി ജനറൽ സെക്രട്ടറി ഹലീം എൻ. കെ ഐക്കരപ്പടി മുഖ്യാഥിതിയായിരുന്നു.
സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മയിൽ മുണ്ടക്കുളം, ജനറൽ സെക്രട്ടറി വി. പി മുസ്തഫ, നാസർ മച്ചിങ്ങൽ, ജലാൽ തേഞ്ഞിപ്പലം തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുഹമ്മദലി മുസ്ലിയാർ കാപ്പ് (പെരിന്തൽമണ്ണ), ഇ. വി നാസർ (വേങ്ങര), മുഹമ്മദ് മുസ്തഫ (തിരൂർ), ഷമീം അലി (വള്ളിക്കുന്ന്), സലീം മുണ്ടേരി (നിലമ്പൂർ), അൻവാറുൽ ഹഖ് (കൊണ്ടോട്ടി), ശിഹാബുദ്ദീൻ (വണ്ടൂർ), സുലൈമാൻ കൊടവണ്ടി (മഞ്ചേരി), ഹംദാൻ ബാബു എം. പി ( കോട്ടക്കൽ), സാബിർ പാണക്കാട് (മലപ്പുറം), സമദ് മൂർക്കനാട് (മങ്കട), സമീർ മാങ്ങാട്ടൂർ (തവനൂർ), മൊയ്തീൻ കുട്ടി കാവനൂർ (ഏറനാട്), റഷീദ് കോഴിക്കോടൻ (തിരൂരങ്ങാടി), മഹബൂബ് സി. വി (വളണ്ടിയർ വിംഗ്), സഫീദ ടീച്ചർ (വനിത വിംഗ്) എന്നിവര്‍ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ക്യാമ്പ് ഡയറക്ടർ അഷ്റഫ് മുല്ലപ്പള്ളി ക്യാമ്പ് കാര്യങ്ങൾ വിശദീകരിച്ച് കണക്ക് അവതരിപ്പിച്ചു. അബൂട്ടി പള്ളത്ത് ക്യാമ്പ് കോഡിനേഷൻ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
