നാല് വയസുകാരനെ പുലി കൊന്നു; വീടിനു മുന്നിൽ കളിച്ചു കൊണ്ടുനിന്ന കുട്ടിയെയാണ് പുലി കടിച്ചു കൊന്നത്

0
89

വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു. വീടിനു മുന്നിൽ കളിച്ചു കൊണ്ടുനിന്ന കുട്ടിയെയാണ് പുലി കടിച്ചു കൊന്നത്. അസം സ്വദേശി റോജാവാലിയുടെ മകൻ സൈഫുൾ അലാം ആണ് കൊല്ലപ്പെട്ടത്. മാതാവ് ഷാജിത ബീഗം.

വനംവകുപ്പ് പരിശോധന
അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. തോയിലതോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്.  3 കുട്ടികളാണ് ദമ്പതികൾക്ക്. ഇവിടെ 8 മാസത്തിനിടെ പുലി കൊന്നത് മൂന്നു കുട്ടികളെയാണ്.