വ്യാജവാർത്തകളും “AI” ഡീപ് ഫേക്ക് വീഡിയോകളും നിയന്ത്രിക്കാൻ പുതിയ ചട്ടം വരുന്നു….

0
132

ന്യൂഡൽഹി: വ്യാജവാർത്തകളും നിർമിതബുദ്ധി (എഐ)യിലധിഷ്ഠിതമായ ഡീപ് ഫേക്ക് വീഡിയോകളും നിയന്ത്രിക്കാൻ പുതിയ ചട്ടം തയ്യാറാക്കിവരികയാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. എഐ നിർമിത ഡീപ്‌ഫേക്കുകളെ കണ്ടെത്തി നടപടിയെടുക്കാൻ കരട് ചട്ടങ്ങളിൽ അഭിപ്രായരൂപവത്‌കരണം നടത്തുകയാണെന്നും ലോക്‌സഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി വ്യക്തമാക്കി.

വ്യാജവാർത്തകൾ ജനാധിപത്യത്തിന് ഭീഷണിയാണ്. വ്യാജവാർത്തകളും അഭിപ്രായസ്വാതന്ത്ര്യവും തമ്മിൽ അതിർവരമ്പുണ്ടാകണം. ഇത് തടയാനുള്ള നിയമനിർമാണത്തെക്കുറിച്ച് വിവരസാങ്കേതിക-വിനിമയ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. അതെല്ലാം സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.