റിയാദ്: 36 വർഷമായി പ്രവാസിയായ അഷ്‌റഫ് നെട്ടൂർ – പിലാക്കണ്ടി ലൈല ദമ്പതികളുടെ മകൾ ഷഫ്‌ല (37) റിയാദിലെ ഷിഫാ അൽ ജസീറ ക്ലിനിക്കിൽ നിര്യാതയായി. മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിൽ.
സഹോദരങ്ങൾ മുഹമ്മദ് അജ്മൽ, മുഹമ്മദ് സഹൽ. ഇരുവരും റിയാദിൽ ജോലി ചെയ്യുന്നു.
മൃതദേഹം റിയാദിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ കെ.എം.സി.സി സാമൂഹിക പ്രവർത്തകൻ മെഹ്ബൂബ് അഞ്ചരക്കണ്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
