“മതിയായ സുരക്ഷ ഏർപ്പെടുത്തിയില്ല”; സ്‌കൈ ഡൈനിങ് നടത്തിപ്പുകാർക്കെതിരെ കേസ്

0
135

ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയതിന് പിന്നാലെ നടപടിയുമായി പൊലീസ്. സ്‌കൈ ഡൈനിങ്ങ് നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മതിയായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് കാട്ടി സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിന് സ്റ്റോപ്പ് മെമോയും നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.