കരുത്തുകാണിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ; രണ്ടാംപാദത്തില്‍ 8.2% വളര്‍ച്ച

0
126

ന്യൂഡല്‍ഹി: കരുത്ത് തെളിയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കൈവരിച്ചത് 8.2 ശതമാനം വളര്‍ച്ച. കഴിഞ്ഞ ആറുപാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്.

തൊട്ടുമുന്‍പത്തെ പാദത്തിലെ (ഏപ്രില്‍-ജൂണ്‍) 7.8 ശതമാനത്തില്‍നിന്നാണ് 8.2 ശതമാനത്തിലെത്തിയത്. യുഎസുമായുള്ള താരിഫ് തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ക്കിടെയാണ് ഈ വളര്‍ച്ച നേടിയതെന്ന് ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യം കൈവരിച്ച വളര്‍ച്ച 5.6 ശതമാനമായിരുന്നു.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 14 ശതമാനവും സംഭാവന ചെയ്യുന്നത് ഉത്പാദന മേഖലയാണ്. ജൂണ്‍-സെപ്റ്റംബര്‍ പാദത്തില്‍ നിര്‍മാണ മേഖല കൈവരിച്ച വളര്‍ച്ച 9.1 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ സമാന കാലയളവില്‍ ഇത് 2.2 ശതമാനമായിരുന്നു.