ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് കേസെടുക്കും

0
87

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈം ബ്രാഞ്ച് ഇന്ന് കേസ് എടക്കും.നിർബന്ധിത ഗർഭച്ഛിദ്രം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുക.

മുൻകൂർ ജാമ്യം തേടി ഉടൻ കോടതിയെ സമീപിക്കാൻ രാഹുൽ നീക്കം നടത്തുന്നുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഹർജിയിൽ തീരുമാനമായ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാൽ മതിയെന്ന നിലപാടാണ് പൊലീസിനുള്ളത്.

കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. പരാതിക്ക് അടിസ്ഥാനമായ നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.