പ്രവാസി മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

0
116

ജുബൈൽ: നാല് വർഷമായി നാട്ടിൽ പോകാതെ ഗൾഫിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ ജുബൈലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം, കടയ്ക്കൽ സ്വദേശി നീലാംബരി വീട്ടിൽ പ്രശാന്ത് ബാബുവിനെയാണ് (42) മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെ താമസസ്ഥലത്തെ ആറുനില കെട്ടിടത്തിൽ നിന്നും വീണ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 15 വർഷമായി ജുബൈൽ റെഡിമിക്സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു പ്രശാന്ത്. 

പരേതനായ ബാബു, രമണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേദ. അൽഹസയിൽ ജോലി ചെയ്യുന്ന സഹോദരൻ നിഷാന്ത് സ്ഥലത്തെത്തിയിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സംസ്കാരം നാട്ടിൽ.