ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ പോലിസ്

0
158

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കേരളത്തില്‍. എറണാകുളം റെയില്‍വെ സ്‌റ്റേഷനിലാണ് ഇയാളെ കണ്ടത്. തുടര്‍ന്ന് സൗത്ത് റെയില്‍വെ പൊലിസ് ഇയാളെ തടഞ്ഞുവച്ചു. വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ തടഞ്ഞത്.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ എത്തിയതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. എഴൂന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാള്‍.

വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. ധനികരുടെയും ഉന്നതരുടെയും വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലിസ് പിടികൂടിയിരുന്നു.

പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തുകയാണെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോര്‍ പക്ഷെ പഴയ ശീലം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം യു.പിയില്‍ നിന്നാണ് ഡല്‍ഹി പൊലിസ് ബണ്ടി ചോറിനെ പിടികൂടിയത്.