പ്രവാസികൾക്ക് ആശങ്ക: വിദേശത്ത് ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയുന്നില്ല

0
114

1992ന് മുമ്പ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചവരിൽ ഇന്ത്യയിൽ പിതാവിന് പൗരത്വമുണ്ടെങ്കിലും 1992ന് ശേഷം ജനിച്ചവരിൽ മാതാവിനും പിതാവിനും ഇന്ത്യയിൽ പൗരത്വമുണ്ടെങ്കിലും ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ട്

തിരുവനന്തപുരം: ഇന്ത്യൻ പൗരത്വമുള്ളവരുടെ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച മക്കൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി. സി റ്റിസൺഷിപ്പ് ആക്ടിലെ സെക്ഷൻ നാല് പ്രകാരം 1992ന് മുമ്പ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച വരിൽ ഇന്ത്യയിൽ പിതാവിന് പൗരത്വമുണ്ടെങ്കിലും അതേ പോലെ 1992ന് ശേഷം ജനിച്ചവരിൽ മാതാവിനും പിതാവിനും ഇന്ത്യയിൽ പൗരത്വമുണ്ടെങ്കിലും ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ട്.

ഇത്തരക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോഴാണ് പ്രശ്ന‌മുള്ളത്. ഫോം 6എ പ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ജനിച്ച സ്ഥലത്തിന്റെ കോളത്തിൽ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് നൽകാൻ മാ ത്രമാണ് ഇപ്പോൾ സാധിക്കു ന്നത്. ഇതുമൂലം ഇത്തരക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്ത സാഹചര്യമുള്ള കാര്യം ഇന്നലെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ മുസ്‌ലിം ലീഗ് പ്രതിനി ധി അഡ്വ.മുഹമ്മദ് ഷായാണ്

മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ വുമായി ബന്ധപ്പെട്ട് നിർദേശങ്ങളും ബോധവത്കരണ പരിപാടികളും ലഭിക്കാത്തത് ഇവരെ ഏറെ ആശങ്കയിൽ ആഴ്തുന്നതായി യോഗത്തിൽ മുഹമ്മദ്ഷാ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ട് നോർക്കയ്ക്ക് വീണ്ടും കത്തു നൽകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ യോഗത്തെ അറിയിച്ചു.

നേരത്തെ, ഇതേ ആവശ്യം ഉന്നയിച്ചു നോർക്കയ്ക്ക് കത്തു നൽകിയിരുന്നു. ബോധവത്കരണത്തിനായുള്ള മെറ്റീരി യലുകളും കൈമാറിയിരുന്നു. എന്നാൽ, അനുകൂല പ്രതികരണം ഇനിയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here