മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

0
316
  • മരണം: 45
  • ബസിൽ ഉണ്ടായിരുന്നത് ഡ്രൈവർ അടക്കം 46 പേർ
  • മരിച്ചവരിൽ പകുതിയോളം പേർ ഒരു പ്രദേശത്തെ ആളുകൾ

മക്ക: സഊദി അറേബ്യയിലെ മദീനയ്ക്ക് സമീപം തിങ്കളാഴ്ച ഉണ്ടായ ബസ് അപകടത്തിൽ ഇന്ത്യക്കാരായ 45 ഉംറ തീർത്ഥാടകർ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറടക്കം 46 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നതെന്നും, ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടതായും ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ സ്ഥിരീകരിച്ചു. ബസിലുണ്ടായിരുന്ന 45 പേരുടെ പേരുകൾ തെലുങ്കാന സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, ഒരാൾ മാത്രമാണ് ഈ ദാരുണമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഹൈദരാബാദിൽ നിന്നുള്ള 24 കാരനായ മുഹമ്മദ് അബ്ദുൽ ഷോയിബാണ് രക്ഷപ്പെട്ട ഏക വ്യക്തി. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ ഒമ്പതിന് ഹൈദരാബാദിൽ നിന്ന് യാത്ര തിരിച്ച 54 അംഗ സംഘത്തിൽ 46 പേരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ കുറഞ്ഞത് 16 പേരെങ്കിലും ഹൈദരാബാദിലെ മല്ലേപ്പള്ളിയിലെ ബസാർഘട്ട് പ്രദേശത്ത് നിന്നുള്ളവരാണെന്ന് തെലുങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധർ ബാബു അറിയിച്ചു.

ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സഊദി അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

റഷ്യയിലുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. “റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നു,” വെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

ജിദ്ദയിൽ 24×7 ഹെൽപ്പ്‌ലൈൻ

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് 8002440003 എന്ന ടോൾ ഫ്രീ നമ്പറിൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം.

മക്കയിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്നതിനിടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചതോടെ രണ്ട് വാഹനങ്ങളും തീ വിഴുങ്ങുക ആയിരുന്നു. മക്കയിൽ തങ്ങളുടെ കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം തീർത്ഥാടകർ മദീനയിലേക്ക് പോകുകയായിരുന്നു. കൂട്ടിയിടി നടന്നപ്പോൾ യാത്രക്കാർ ഉറക്കത്തിലായിരുന്നത് ആണ് മരണനിരക്ക് ഉയരാൻ കാരണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക