മലയാളി മദ്യ ലഹരിയിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യാത്രക്കാരൻ പിടിയിൽ

0
152

നെടുമ്പാശേരി: മദ്യ ലഹരിയിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ.

വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം മഞ്ചേരി സ്വദേശി അർഫാൻ (25) ആണ് പിടിയിലായത്. ജീവനക്കാരുടെ പരാതിയെത്തുടർന്നു സുരക്ഷാ വിഭാഗം പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു.