ജിദ്ദയിൽ അതിശക്തമായ മഴ, ഇടിമിന്നൽ; ഹൈവെയിൽ സ്ട്രീറ്റ് ലൈറ്റ് ശക്തമായ ഇടിമിന്നലേറ്റ് വീണു | വീഡിയ
ജിദ്ദ: ശക്തമായ ഇടിമിന്നലേറ്റ് ജിദ്ദയിൽ ഒരു ഇലക്ട്രിക് ലൈറ്റ് പോസ്റ്റ് വീണു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജിദ്ദയുടെ വടക്ക് ഭാഗത്ത് ഏതാനും സമയം മുമ്പ് കനത്ത മഴ പെയ്തിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് ഒരു ലൈറ്റ് പോസ്റ്റിൽ ഇടിമിന്നൽ പതിച്ചത്.
ജിദ്ദയുടെ മധ്യഭാഗത്തും വടക്കുഭാഗത്തും കനത്ത മഴ പെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വലിയ അളവിൽ മഴവെള്ളം പെയ്യുന്നതായി വീഡിയോയിൽ കാണിച്ചു.
മക്ക, മദീന, ഖസിം, ഹായിൽ, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ മിന്നൽ വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും സാധ്യത ഉണ്ടെന്നും പൊടിക്കാറ്റും കാറ്റിനും കനത്ത സാധ്യത ഉണ്ടെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി ഇന്ന് പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ പ്രവചിച്ചിരുന്നു.
ജസാൻ, അസീർ, അൽ-ബഹ, തബൂക്ക്, കിഴക്കൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയും റിയാദ് മേഖലയിൽ ഉപരിതല കാറ്റ് വീശുമെന്നും പ്രവചിക്കപ്പെട്ടു.
