എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലെ നാലുപേര്‍ക്ക് രണ്ട് പഞ്ചായത്ത് ഡിവിഷനുകളിൽ സീറ്റ് നല്‍കി മുസ്‌ലിം ലീഗ്

0
133

മലപ്പുറം: എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലെ നാലുപേരെ ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് മുസ്‌ലീം ലീഗ്. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എച്ച് ആയിൽ ബാനു, എംഎസ്എഫ് സംസ്ഥാന ട്രഷറർ അഷ്ഹൽ പെരുമുക്ക്, എംഎസ്എഫ് ഹരിത കോഴിക്കോട് ജില്ലാ അധ്യക്ഷ റീമ, എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി അംഗം അഫീഫ നഫീസ എന്നിവരാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ പൂക്കോട്ടൂര്‍ ഡിവിഷനില്‍ നിന്നാണ് പി എച്ച് ആയിഷ ബാനു ജനവിധി തേടുന്നത്. അഷ്ഹര്‍ പെരുമുക്ക് മലപ്പുറം ചങ്ങരംകുളം ഡിവിഷനില്‍ നിന്നും മത്സരിക്കും.

കോഴിക്കോട് ജില്ലയിലെ രണ്ട് പഞ്ചായത്ത് ഡിവിഷനുകളിൽ നിന്നാണ് റീമയും അഫീഫയും മത്സരിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉളളിയേരി ഡിവിഷനില്‍ നിന്നാണ് റീമ ജനവിധി തേടുന്നത്. കോഴിക്കോട് കടലുണ്ടി ഡിവിഷനില്‍ നിന്നുമാണ് അഫീഫ മത്സരിക്കുന്നത്.