മസാജ് സെന്ററിൽ അനാശാസ്യം; സഊദിയിൽ പ്രവാസി അറസ്റ്റിൽ

0
196

തബൂക്ക്: തബൂക്കിലെ മസാജ് സെന്ററിൽ പൊതുധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തതിന് പ്രവാസിയെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മസാജ് സെന്ററിനെതിരെ തബൂക്ക് നഗരസഭനിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചതായും തബൂക്ക് പോലീസ് അറിയിച്ചു.