സഊദിയിലെ മിക്ക പ്രവിശ്യകളിലും നാളെ മുതൽ മഴക്ക് സാധ്യത

0
101

ജിദ്ദ: സഊദിയിലെ മിക്ക പ്രവിശ്യകളിലും നാളെ മുതൽ അടുത്ത തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്‌താനി.

ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വരും ദിവസങ്ങളിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം വിശദമായ റിപ്പോർട്ട് പുറത്തിറക്കുമെന്നും ഹുസൈൻ അൽഖഹ്‌താനി എക്‌സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു.