അംഗോളയിൽ 650 കോടി ദിർഹത്തിന്റെ നിക്ഷേപത്തിന് യുഎഇ

0
136

അബുദാബി: അംഗോളയിലെ തന്ത്രപ്രധാന മേഖലകളിൽ 650 കോടി ദിർഹം നിക്ഷേപിക്കാനൊരുങ്ങി യുഎഇ. ഊർജം, കൃഷി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകൾക്കാണ് ഊന്നൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ കസ്റ്റംസ് സഹകരണം വരെയുള്ള മേഖലകളിൽ 44 കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

സാമ്പത്തിക പരിഷ്കാരങ്ങളിലൂടെയും വൈവിധ്യവൽക്കരണത്തിലൂടെയും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക, കൃഷി, ഖനനം, വ്യാപാരം എന്നിവ വർധിപ്പിക്കുക, എണ്ണ ഇതര മേഖലകളെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതികളെന്ന് യുഎഇയിലെ അംഗോള സ്ഥാനപതി ജൂലിയോ മയാറ്റോ പറഞ്ഞു.