സന്ദർശക വിസയിലെത്തിയ 19 കാരനായ കോഴിക്കോട് സ്വദേശി അപകടത്തിൽ മരിച്ചു

0
218

കോഴിക്കോട്: സന്ദർശക വിസയിൽ ദുബൈയിലെത്തിയ 19 കാരൻ അപകടത്തിൽ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് വിരുപ്പിൽ മുനീറിൻ്റെയും പുത്തൂർ മഠം കൊശാനി വീട്ടിൽ (SKV) ആയിശയുടേയും മകൻ മുഹമ്മദ് മിഷാൽ ആണ് ദുബൈയിൽ അപകടത്തിൽ മരണപ്പെട്ടത്.

ബിൽഡിങ്ങിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. രണ്ട് സഹോദരിമാരുണ്ട്. മയ്യത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഉമ്മയുടെ ഉമ്മ: ചെമ്മങ്ങാട് കൊശാനി വീട്ടിൽ റസിയ. അമ്മാവന്മാർ: എസ്.കെ.വി. അബ്ദുറസാക്ക്, കുഞ്ഞാദു, സക്കീർ, റഷീദ്, അസ്സു.

✍️വാർത്ത: യൂനുസ് പരപ്പിൽ