കെഎംസിസി സഊദി ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ്‌ രാജിവെച്ചു

0
195

ദമാം: സഊദി കെഎംസിസിയുടെ കീഴ്ഘടകമായ കെഎംസിസി ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റിയിൽ നിന്നും പ്രസിഡന്റ് മുഹമ്മദ്‌ കുട്ടി കോഡൂർ സ്ഥാനം രാജിവെച്ചു. ഇന്നലെ കൂടിയ കിഴക്കൻ മേഖലാ കമ്മിറ്റിയുടെ പ്രവർത്തക സമിതിയിൽ ആണ് തന്റെ രാജി ഔദ്യോഗികമായി അറിയിച്ചുകൊണ്ട് മുഹമ്മദ്‌ കുട്ടി കോഡൂർ സ്ഥാനം ഒഴിഞ്ഞത്. ജുബൈലിലെ സംഘടനാ വിഷയം പരിഹരിക്കുന്നതിൽ ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട്‌ കമ്മിറ്റിക് മുമ്പാകെ സമർപ്പിക്കാൻ കമ്മിറ്റിയംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അത് സമർപ്പിക്കാതെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും മനഃപൂർവം പൂഴ്ത്തി വെച്ചത് വർക്കിംഗ്‌ കമ്മിറ്റിയിൽ ചോദ്യം ചെയ്യുകയും തുടർന്ന് പരസ്പരം വാഗ്വദങ്ങൾ നടക്കുകയും ചെയ്തു. തുടർന്നാണ് പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കുന്നതായി കമ്മിറ്റിയിൽ മുഹമ്മദ്‌ കുട്ടി കോടൂർ പ്രഖ്യാപിച്ചത്.

ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡഡന്റിന് അധ്യക്ഷ സ്ഥാനം കമ്മിറ്റി നൽകി. അബ്ദുൽ ഖാദർ വാണിയമ്പലത്തിനാണ് താൽകാലിക സ്ഥാനം കൊടുത്തിരിക്കുന്നത്. ഖത്തർ, കുവൈറ്റ്‌ കെഎംസിസിയിലെ സംഘടനാ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കിഴക്കൻ പ്രവിശ്യ ദമാം കെഎംസിസിയിൽ ഉണ്ടായ ഈ പ്രതിസന്ധിയും പാർട്ടിക് തലവേദന ആകുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.