റിയാദ്:റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് ജോലിക്കാരെ തേടുന്നു. ക്ലർക്ക് തസ്‌തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സൗദിയിൽ കാലാവധിയുള്ള ഇഖാമയും താമസമുള്ള ഇന്ത്യക്കാരായ പ്രവാസി കൾക്കാണ് അവസരം. നവംബർ 12 വരെയാണ് ഈ തസ്‌തിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി.
യോഗ്യത – അംഗീകൃത സർവകലാശാലയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇംഗ്ലീഷ് അറബി ഭാഷകൾ അറിഞ്ഞിരിക്കണം, കമ്പ്യൂട്ടർ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യതകൾ.
പ്രായ പരിധി – 2025 നവംബർ ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം. 4000 റിയാൽ മുതൽ 9800 റിയാൽ വരെയാണ് പ്രതിമാസ ശമ്പളം.
തിരഞ്ഞെടുപ്പ് രീതി -ഒബ്ജെക്റ്റീവ് ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു എഴുത്തു പരീക്ഷയിലൂടെ ഷോർട്ടിംഗ് ലിസ്റ്റ് തയ്യാറാക്കും. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഒരു ടൈപ്പിംഗ് ടെസ്റ്റിനും വിധേയരാക്കും. ശേഷം ഇന്റർവ്യൂ ഉണ്ടാകുന്നതാണ്. ഈ ഇന്റർവ്യൂലൂടെയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുക.
അപേക്ഷാരീതി – അക്കാദമിക് സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എല്ലാം ഉൾപ്പെടുത്തി പിഡിഎഫ് ഫോർമാറ്റാക്കി adm.riyadh@mea.gov.in. ഇമെയിലിൽ അയക്കാം. ഇമെയിലിന്റെ വിഷയ വിവരമായി “ക്ലർക്ക് തസ്തികയിലേക്കുള്ള അപേക്ഷ നിങ്ങളുടെ പേര്” എന്നിവർ കൃത്യമായി രേഖപ്പെടുത്തണം. എഴുത്ത് പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവ പിന്നീട് അറിയിക്കും.
സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാർ, ന്യൂഡൽഹിയിലെ വിദേശകാര്യമന്ത്രാലയം, ന്യൂഡൽഹിയിലെ സൗദി എംബസി എന്നിവിടങ്ങളിൽ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
