യുവാവിന്റെ വിവാഹാഭ്യർത്ഥന യുവതി നിരസിച്ചു, വിവാഹം കഴിക്കാൻ വിസമ്മതിച്ചു, കടുത്ത ദേഷ്യത്തിൽ യുവാവ് പ്രതികാരമായി പെട്രോൾ പമ്പിന് തീയിട്ടു | VIDEO

0
206
  • പെട്രോൾ സ്റ്റേഷന് സമീപമുള്ള ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടിയോട് യുവാവിന് പ്രണയമായിരുന്നു

ലെബെനോൻ: യുവാവിന്റെ വിവാഹാഭ്യർത്ഥന യുവതി നിരസിക്കുകയും യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തതിനെ അരിശം മൂത്ത യുവാവ് പ്രതികാരമായി പെട്രോൾ പമ്പിന് തീയിട്ടു. കിഴക്കൻ ലെബനനിലെ കരക് പ്രദേശത്തെ ഒരു ഗ്യാസ് സ്റ്റേഷന് നേരെയാണ് ഈജിപ്ഷ്യൻ തൊഴിലാളി തീയിട്ടത്.

യുവാവ് പെട്രോൾ പമ്പിന് തീയിടുന്നത് സ്റ്റേഷനിലെ സിസിടിവി യിൽ വ്യക്തമാണ്. ഇതിന്റെ വീഡിയോ പുറത്തു വന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ കൂടിയാണ് യുവാവ്. തീ പടർന്നതോടെ അഗ്നിശമന സേനാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിയന്ത്രിക്കാനും തീ പടരാതിരിക്കാനും കൂടുതൽ വഷളാകുന്നത് തടയാനും ശ്രമിച്ചു, ഇത് ആളപായമില്ലാതെ തീ നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞു.

ലെബനൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സ്റ്റേഷന് സമീപമുള്ള ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടിയോട് യുവാവിന് പ്രണയമായിരുന്നു. വിവാഹം കഴിക്കാൻ യുവാവ് ആഗ്രഹിച്ചെങ്കിലും വിവാഹനിശ്ചയം നടത്താൻ യുവതി വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമായി ഈജിപ്ഷ്യൻ തൊഴിലാളി താൻ ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷന് തീയിട്ടു. പിന്നീട് ഇവിടെ നിന്ന് അദ്ദേഹം ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിടികൂടിയ നാട്ടുകാർ നല്ലവണ്ണം പെരുമാറുന്നതും വീഡിയോയിൽ കാണാം.

അതേസമയം, സംഭവത്തെ കുറിച്ച് യുവാവിന്റെ സഹോദരൻ വ്യത്യസ്തമായ മറ്റൊരു കഥയാണ് പ്രചരിപ്പിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിന് ശേഷം തന്റെ സഹോദരൻ സ്വയം പ്രതിരോധത്തിനാണ് പ്രവർത്തിച്ചതെന്നും പ്രചരിക്കുന്ന വീഡിയോ സംഭവങ്ങളുടെ പൂർണ്ണ കഥ കാണിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.