ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകുന്നത്.
മൂന്ന് തവണ ടേക്ക് ഓഫിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. മറ്റൊരു വിമാനത്തില്‍ യാത്ര ക്രമീകരിക്കാന്‍ ശ്രമം തുടരുകയാണ്.
