അമേരിക്ക ആണവ പരീക്ഷണത്തിന്; നിർദേശം നൽകി ട്രംപ്

0
18
  • പരീക്ഷണം പുനഃരാരംഭിക്കുന്നത് മുപ്പത് വർഷങ്ങൾക്ക് ശേഷം
  • എത്രയും വേഗം ആരംഭിക്കാന്‍ യുദ്ധ വകുപ്പിന് ട്രംപിന്‍റെ നിര്‍ദ്ദേശം
  • നീക്കം അമേരിക്കന്‍ മുന്നറിയിപ്പ് അവഗണിച്ച്, വിജയകരമായി റഷ്യ ആണവ ശേഷിയുള്ള , ആണവശേഷിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ജല ഡ്രോണ്‍ പരീക്ഷിച്ചെന്ന പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ

വാഷിങ്ടണ്‍: അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയാറായില്ല.

ലോകത്ത് ഏത് രാജ്യത്തിനും ഉള്ളതിനെക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍ അമേരിക്കയുടെ പക്കലുണ്ട്. താന്‍ ആദ്യം പ്രസിഡന്‍റ് പദവിയിലിരുന്ന കാലത്താണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. നിലവിലുള്ള ആയുധങ്ങള്‍ നവീകരിക്കകയും ഉണ്ടായെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ പറയുന്നു. തനിക്ക് ഇത് ഇഷ്‌ടമല്ല. പക്ഷേ ഇത് ചെയ്യാതിരിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. പക്ഷേ ആ വിനാശകാരിയായ രാജ്യം സമ്മതിക്കില്ല. തനിക്ക് മറ്റ് മാര്‍ഗമില്ല. ആണവ പരീക്ഷണം തുടരാന്‍ താന്‍ യുദ്ധ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും ട്രംപ് കുറിച്ചു. ഉടന്‍ തന്നെ ഇതാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ രണ്ടാമതാണ്. ചൈന അല്‍പ്പം അകലെയായി മൂന്നാമതുണ്ട്. എങ്കിലും അഞ്ച് വര്‍ഷത്തിനകം അവരും ആണവ ശേഷിയാകും. മറ്റ് രാജ്യങ്ങളും ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

മോസ്‌കോ വിജയകരമായി ആണവ ശേഷിയുള്ള ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ജല ഡ്രോണ്‍ പരീക്ഷിച്ചെന്ന റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം.

1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മരവിപ്പിക്കല്‍ അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്‍റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വർധിപ്പിക്കുമ്പോൾ യുഎസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

ആസൂത്രണം ചെയ്‌ത ആദ്യത്തെ തത്സമയ ആണവ പരീക്ഷണമായിരിക്കും. 1992 മുതൽ, ആണവ സ്ഫോടനങ്ങളിൽ സ്വമേധയാലുള്ള മരവിപ്പിക്കല്‍ പാലിച്ചുകൊണ്ട്, ആയുധപ്പുരയുടെ സുരക്ഷയും വിശ്വാസ്യതയും നിലനിർത്താൻ വാഷിംഗ്‌ടൺ കമ്പ്യൂട്ടർ സിമുലേഷനുകളെയും സബ്ക്രിട്ടിക്കൽ പരീക്ഷണങ്ങളെയും ആണ് ആശ്രയിച്ചിരുന്നത്. ഈ നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ, ഇത് ആഗോള ആയുധ നിയന്ത്രണ ശ്രമങ്ങളെ അസ്ഥിരപ്പെടുത്താനും ആണവ എതിരാളികളുമായുള്ള വാഷിംഗ്‌ടണിന്‍റെ ബന്ധം കൂടുതൽ വഷളാക്കാനും സാധ്യതയുണ്ട്.

ആണവ മത്സരങ്ങൾ വർധിക്കുന്നതിനിടയിലാണ് ട്രംപിന്‍റെ ഈ പ്രഖ്യാപനം. റഷ്യ അടുത്തിടെ പ്രധാന ആയുധ നിയന്ത്രണ കരാറുകളിൽ നിന്ന് പിന്മാറുകയും തങ്ങളുടെ നൂതന ആണവ ശേഷികൾ പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ മാസം പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ റഷ്യയുടെ പോസിഡോൺ ആണവശക്തിയുള്ള സൂപ്പർ ടോർപ്പിഡോയുടെ വിജയകരമായ പരീക്ഷണം പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് ഒക്ടോബർ 21-ന് ബുറേവെസ്റ്റ്നിക് ആണവ ക്രൂയിസ് മിസൈൽ പരീക്ഷിക്കുകയും തന്ത്രപരമായ സേനയുമായി ബന്ധപ്പെട്ട വിക്ഷേപണ അഭ്യാസങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. അതേസമയം, ചൈനയും ആയുധങ്ങളുടെ നവീകരണം അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ചൈനയ്ക്ക് യുഎസിനും റഷ്യക്കും തുല്യമായ ആണവ ശേഷിയിലെത്താൻ കഴിയുമെന്നാണ് യുഎസ് ഇന്‍റലിജൻസ് വിലയിരുത്തലുകൾ നൽകുന്ന മുന്നറിയിപ്പ്.