ചെന്നൈ: ട്രെയിനിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ആൻഡമാൻ എക്സ്പ്രസിലെ കോച്ച് എസ്-2 ന്റെ ശുചിമുറിയിൽ തിങ്കളാഴ്ച രാത്രിയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഖമ്മം സ്റ്റേഷനിൽ എത്തി ട്രെയിൻ നിർത്തിയതോടെ ആർപിഎഫ് ഉദ്യോഗസ്ഥരും റസ്ക്യു ടീമും ചേർന്ന് പാമ്പിനെ പിടിച്ചു.
ചെന്നൈയിലേക്ക് പോകുന്ന 16032 ആൻഡമാൻ എക്സ്പ്രസിലാണ് പെരുമ്പാമ്പുണ്ടായത്. ഡ്യൂട്ടിയിലായിരുന്ന ടിടിഇ വിവരമറിയിച്ചിനെ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥരും റസ്ക്യു ടീമും ഉടൻ എത്തി. ഈ സമയത്ത് ട്രെയിൻ ഡോർണക്കൽ കടന്ന് വിജയവാഡയിലേക്ക് പോവുകയായിരുന്നു. ആർപിഎഫ് സർക്കിൾ ഇൻസ്‌പെക്ടർ ബുറ സുരേഷ് ഗൗഡിൻ്റെ നേതൃത്വത്തിൽ ഖമ്മത്തയിൽ നിന്നെത്തിയ പാമ്പ് പിടുത്തക്കാരൻ മസ്താൻ പെരുമ്പാമ്പിനെ ജീവനോടെ പിടികൂടി.
