ഇന്റർനാഷണൽ ഡസ്ക്: പറന്നുയർന്ന് നിമിഷങ്ങൾക്കകം ചെരിഞ്ഞു പറന്ന് പിന്നാലെ നിയന്ത്രണം വിട്ട് കുത്തനെ വീണ് പൊട്ടിത്തെറിച്ചു. വെനിസ്വേലയിലെ ടാച്ചിറ സംസ്ഥാനത്തെ പാരമെലോ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം തകർന്നുവീണ വൻ തീ പടർന്നതോടെ രണ്ട് യാത്രക്കാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന്റെ ക്ളോസ്ഡ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിമാനം പറന്നുയരുന്നത് കണ്ട സമീപ വാസികൾ ആർപ്പ് വിളികൾ നടത്തുന്നതിനിടെ നിലവിളികൾക്കിടയിൽ, വിമാനം നിലത്തുനിന്ന് ഏതാനും മീറ്റർ ഉയരത്തിൽ ഉയർന്ന് ഒരു ചിറകിലേക്ക് ചരിഞ്ഞ് ഇടിച്ചിറങ്ങി ഒരു വലിയ തീഗോളമായി പൊട്ടിത്തെറിക്കുന്ന നിമിഷം ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ടയർ പൊട്ടിയതിനെത്തുടർന്ന് പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും, അത് ഉടൻ തന്നെ തകർന്നു വീഴുകയും തീ പിടിക്കുകയും ചെയ്തുവെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോ 👇
