അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതം, കാമുകനൊപ്പം ഭാര്യ; ഭാര്യയെ കാമുകന് കൈമാറി യുവാവ്

0
14

കാമുകനൊപ്പം ഭാര്യയെ കണ്ടെത്തിയ ഭര്‍ത്താവ് പ്രകോപിതനായില്ല, പ്രശ്നങ്ങള്‍ക്ക് നിന്നില്ല. ഭാര്യയെ കാമുകന് കൈമാറി, ഇതിന്‍റെ ഭാഗമായി ഇദ്ദേഹത്തിന് തിരികെ ലഭിച്ചത് പശുവും ചെമ്പു പാത്രവും. ഇന്തോനേഷ്യയിലെ തെക്കന്‍ മേഖലയിലാണ് സംഭവം. പ്രശ്നത്തിലേക്ക് പോകാതെ പഴക്കമുള്ള ഗോത്ര ആചാരത്തിലൂടെയാണ് ഭര്‍ത്താവ് ബന്ധം അവസാനിപ്പിച്ചത്. 

ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതോടെ യുവാവ് നിയമനടപടിയിലേക്ക് പോയില്ല. പകരം തോലാക്കി ഗോത്രത്തിലെ പ്രാദേശിക മൂപ്പന്മാരെ സമീപിച്ചു. സമാധാനത്തിനും സമൂഹ സന്തുലിതാവസ്ഥയ്ക്കും ഊന്നൽ നൽകുന്ന ഗോത്ര വിഭാഗമാണ് തോലാക്കി. പാരമ്പര്യ അനുരഞ്ജന ചടങ്ങായ മോവിയേ സരാപു വഴി ഈ വിഷയം ഒത്തുതീർപ്പാക്കണം എന്നാണ് അദ്ദേഹം മൂപ്പന്മാരോട് അഭ്യർത്ഥിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

മോവിയേ സരാപു വഴി മൂപ്പന്മാരുടെ സാന്നിധ്യത്തില്‍ ഭാര്യയെ കാമുകന് കൈമാറുകയായിരുന്നു. ഇതിന് മുന്‍പ് മോവിയേ സരാപു ചടങ്ങില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഗോത്രത്തിലെ മൂപ്പന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നിലെത്തി മാപ്പപേക്ഷിച്ചു. ഔദ്യോഗികമായി വിവാഹ ബന്ധം അവസാനിപ്പിക്കും ചെയ്തു. വിവാഹ ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചെന്നും ഇരു കുടുംബങ്ങളും ഇത് അംഗീകരിച്ചതായും ഗ്രാമത്തലവന്‍ സഫ്രുദ്ദീന്‍ പറഞ്ഞു.

ഭാര്യയെ കൈമാറിയതിന് കാമുകന്‍ ഒരു പശു, പരമ്പരാഗത തുണി, ചെമ്പ് പാത്രം, ഏകദേശം 26,000 രൂപ എന്നിവയാണ് യുവാവിന് കൈമാറിയത്. ഇടപാടായല്ല പണവും പശുവിനെയും സ്വീകരിച്ചതെന്നും വിവാഹമോചനത്തിന്റെയും ക്ഷമയുടെയും പ്രതീകാത്മകമായൊരു  പ്രവൃത്തിയാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ചടങ്ങിന്‍റേതായി പുറത്തുവന്ന വിഡിയോയില്‍ ഭാര്യയുടെ കാമുകന്റെ തോളിൽ യുവാവ് സംസാരിക്കുന്നുണ്ട്. അവൾ ഒരിക്കലും എന്നോടൊപ്പം സന്തോഷവതിയായിരുന്നില്ല. അവളെ നന്നായി നോക്കണമെന്നും വേദനിപ്പിക്കരുതെന്നുമാണ് യുവാവിന്‍റെ ആവശ്യം.