ധാക്ക വിമാനത്താവളത്തില്‍ തീപ്പിടുത്തം; വിമാന സർവീസുകൾ നിർത്തിവെച്ചു

0
11

ധാക്ക: ബംഗ്ലദേശിലെ ധാക്ക ഹസ്രത്ത് ഷാജലാല്‍ വിമാനത്താവളത്തിലെ കാര്‍ഗോ മേഖലയില്‍ തീപ്പിടുത്തം. വിമാന സര്‍വിസുകള്‍ താല്‍കാലമായി നിര്‍ത്തിവെച്ചു. ഉച്ചയോടയാണ് തീപ്പിടുത്തം ഉണ്ടായതെന്ന് ബിമാന്‍ ബംഗ്ലദേശ് എയര്‍ലൈന്‍സ് വക്താവ് കൗസര്‍ മഹ്മൂദി ഉദ്ധരിച്ച് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലദേശ് വ്യോമസേനയുടെ അഗ്നിശമന യൂണിറ്റ്, വിവിധ ഏജന്‍സികള്‍ എന്നിവ തീപ്പിടുത്തം നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിച്ചു.