യാമ്പു: മലപ്പുറം വേങ്ങര പാക്കടപ്പുറായയിലെ കുനിയില്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (48) യാമ്പുവില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം.
അവധിക്ക് നാട്ടില്‍ പോയ ശേഷം കഴിഞ്ഞ ജൂലൈയിലാണ് യാമ്പുവില്‍ തിരിച്ചെത്തിയത്. ഒന്നര പതിറ്റാണ്ടുകാലമായി പ്രവാസിയായ അബ്ദുല്‍ ജബ്ബാര്‍ യാമ്പുവിലെ ‘ജെംസ്’ കമ്പനിയില്‍ സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തു വരിക യായിരുന്നു.
പരേതരായ കുനിയില്‍ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പദികളുടെ മകനാണ്. ഭാര്യ: റഹ്‌മത്ത്. മക്കള്‍: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാന്‍, റസ്ല. മരുമകന്‍: ടി.ടി. മന്‍സൂര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, മൂസ, അബ്ദുല്‍ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ.
നടപടി പൂര്‍ത്തിയാക്കി മയ്യിത്ത് യാമ്പുവില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റിയാദില്‍ നിന്നെത്തിയ അബ്ദുല്‍ ജബ്ബാറിന്റെ സഹോദരി പുത്രന്‍ ഇസ്മായിലും ജിദ്ദയിലുള്ള ബന്ധുക്കളും കമ്പനി അധികൃതരും യാമ്പുവിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.