ഹൃദയാഘാതം: മലയാളി ജിദ്ദ വിമാനത്താവളത്തിൽ അന്തരിച്ചു

0
17

ജിദ്ദ: ഉംറ നിർവഹിച്ചു മടങ്ങാനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഇടുക്കി, തൊടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ ഇബ്രാഹീം(75) ആണ് ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് മരിച്ചത്.

മൃതദേഹം കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും മരണാനന്തര സഹായങ്ങൾക്കുമായി ജിദ്ദ കെഎംസിസി വെൽഫെയർവിങ്  നേതൃത്വം നൽകുന്നു.