റീൽസ് ചിത്രീകരണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക്, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി, ബലാത്സംഗം ചെയ്തു; യുട്യൂബറും മകനും അറസ്റ്റിൽ

0
29

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രശസ്ത യുട്യൂബറായ അരബിന്ദ മണ്ഡലും മകനും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയില്ലാണ് സംഭവം. 

ഏതാനും മാസങ്ങൾക്ക് മുൻപ് റീൽസ് ചിത്രീകരണത്തിന്റെ ഭാഗമാക്കാം എന്ന് പറഞ്ഞാണ് അരബിന്ദ മണ്ഡലും മകനും പെൺകുട്ടിയെ സമീപിക്കുന്നത്. റീൽസ് ചിത്രീകരണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് പെൺകുട്ടിയുമായി ഇവർ യാത്രചെയ്തിരുന്നു. ‌ഇതിനിടയിൽ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഇവർ രഹസ്യമായി പകർത്തുകയും പിന്നീട് പെൺകുട്ടിയെ ഭീഷണിപെടുത്തി ബലാത്സംഗം ചെയുകയായിരുന്നു. 

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അരബിന്ദയ്ക്കും മകനുമെതിരെ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. അരബിന്ദ മണ്ഡലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.